നീല നിറത്തിലുള്ള അടപ്പുകളാണോ നിങ്ങൾ വാങ്ങിയ കുപ്പിവെള്ളത്തിന്റേത്? അതിനുപിന്നിലൊരു കാരണമുണ്ട്

Wednesday 17 September 2025 12:53 PM IST

ട്രെയിനിലോ ബസിലോ ഒക്കെ യാത്ര ചെയ്യുമ്പോഴും നടന്നുപോകുമ്പോഴുമൊക്കെ ദാഹിക്കാൻ സാദ്ധ്യതയേറെയാണ്. മാർക്കറ്റിൽ കിട്ടുന്ന കുപ്പിവെള്ളമാണ് പലരും വാങ്ങിക്കഴിക്കുന്നത്. എന്നാൽ മിക്ക വെള്ളക്കുപ്പിയുടെയും അടപ്പ് അല്ലെങ്കിൽ മൂടി നീല നിറത്തിലാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

എന്തുകൊണ്ടാണ് കമ്പനികൾ ഈ കളർ തിരഞ്ഞെടുത്തത് എന്ന് അറിയാമോ? ഇതിനൊരു മനശാസ്ത്രവശം കൂടിയുണ്ട്.

സാർവത്രികമായി പുതുമ, പരിശുദ്ധി എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്ന നിറമാണ് നീല. ആകാശവും കടലും നീലയായതിനാൽ, ആളുകൾ സ്വാഭാവികമായും ഈ നിറത്തെ ശുദ്ധവും സുരക്ഷിതവുമായി കണക്കാക്കുന്നു. അതുകൊണ്ടാണ് കുപ്പിവെള്ള കമ്പനികൾ നീല അടപ്പ് ഇഷ്ടപ്പെടുന്നത്.

നിർമ്മാതാക്കൾ പലപ്പോഴും കുപ്പിയുടെ അടപ്പിന്റെ നിറങ്ങൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. നീല നിറത്തിലുള്ള അടപ്പ് സാധാരണയായി ശുദ്ധീകരിച്ച വെള്ളത്തെ സൂചിപ്പിക്കുന്നു. പച്ച നിറത്തിലുള്ള അടപ്പുകൾ സാധാരണയായി സോഡയും മറ്റുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. ചുവപ്പ് നിറം പ്രധാനമായും കാർബണേറ്റഡ് പാനീയളിലാണ് ഉപയോഗിക്കുന്നത്.

കമ്പനികൾ മനഃപൂർവ്വം നീല അടപ്പുകൾ ഉപയോഗിക്കുന്നു. നീല നിറമുള്ള അടപ്പുള്ള കുപ്പിവെള്ളം വാങ്ങുന്നവർക്ക് ഉൽപ്പന്നം വിശ്വസനീയവും സുരക്ഷിതവുമാണെന്ന് ഉറപ്പുനൽകുന്നു. ലേബൽ വായിക്കുന്നതിന് മുമ്പുതന്നെ പലരും ഇത്തരം ബോട്ടിലുകൾ സ്വന്തമാക്കുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പല രാജ്യങ്ങളിലും, സുരക്ഷിതമായ കുടിവെള്ളത്തെ സൂചിപ്പിക്കാൻ നീല അടപ്പുകളാണ് പരമ്പരാഗതമായി ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നം തൽക്ഷണം തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു.

മുൻകാലങ്ങളിൽ കുപ്പിയിലാക്കിയ പാനീയങ്ങളുടെ അടപ്പുകൾക്ക് വ്യത്യസ്ത നിറങ്ങളായിരുന്നു. പക്ഷേ ഇത് പലപ്പോഴും വാങ്ങുന്നവരെ ആശയക്കുഴപ്പത്തിലാക്കി. പിന്നീടാണ് ശുദ്ധജലത്തിന്റെ പ്രതീകമായി വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരേയൊരു നിറം നീലയാണെന്ന് കമ്പനികൾക്ക് മനസിലായത്.