ഓണപ്പൂരത്തിന് സമാപനം
Wednesday 17 September 2025 3:52 PM IST
അങ്കമാലി: ഡി.വൈ.എഫ്.ഐയും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ചേർന്നൊരുക്കിയ നായത്തോടിന്റെ ഓണപ്പൂരം 2025 ജനകീയ കലാസന്ധ്യയോടെ സമാപിച്ചു. കലാമണ്ഡലം ശിശിര ശിവപ്രസാദ്, ക്ഷേത്രവാദ്യകലാകാരൻ തിരുനായത്തോട് സൈബിൻ, നൃത്ത അദ്ധ്യാപികമാരായ ആർ.എൽ.വി ആരഭി, സരിഗ ജോജോ എന്നിവർ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാർ പോൾ കുര്യൻ അദ്ധ്യക്ഷനായി. തദ്ദേശ വകുപ്പ് ജില്ലാ അഡീഷണൽ ഡയറക്ടർ കെ.കെ സുബ്രമണ്യൻ, ടി.വൈ. ഏല്യാസ്, സബ് ഇൻസ്പെക്ടർ സി.വി. സജീവ്, കെ. രഥീഷ് കുമാർ, മാണിക്യമംഗലം, ഷാജി യോഹന്നാൻ, രാഹുൽ രാമചന്ദ്രൻ, സജിത്ത് മാമ്പ്ര, ജിജോ ഗർവാസീസ്, രജിനി ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.