പച്ചത്തുരുത്ത് പുരസ്കാരം ഏറ്റുവാങ്ങി

Thursday 18 September 2025 12:12 AM IST
ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള ഹരിതകേരള വിഷന്റെ മുഖ്യമന്ത്രിയുടെ പുരസ്‌ക്കാരം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ ഏറ്റുവാങ്ങുന്നു.

വൈപ്പിൻ: ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള ഹരിതകേരള മിഷന്റെ മുഖ്യമന്ത്രിയുടെ പുരസ്‌കാരം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതി വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ഹരിത കേരളം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ എന്നിവരിൽ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാര നിർണയസമിതി ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിക്കണ്ണൻ, കെ.കെ. രഘുരാജ്, പഞ്ചായത്ത് അസി. സെക്രട്ടറി മേരി ഡൊമിനിക്, റിസോഴ്‌സ് പേഴ്‌സൺമാരായ എം.കെ. ദേവരാജൻ, പി.ജി. സുധീഷ് എന്നിവർ പങ്കെടുത്തു. മുനമ്പം മുസരീസ് ബീച്ചിൽ ഒരുക്കിയ ഉദ്യാനമാണ് മികച്ച പച്ചത്തുരുത്തായി തിരഞ്ഞെടുക്കപ്പെട്ടത്.