സഞ്ചരിക്കുന്ന ആശുപത്രി
Thursday 18 September 2025 1:48 AM IST
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രിയ്ക്ക് തുടക്കമായി. കിഴക്കമ്പലം സബ്സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെനിസ് പി. കാച്ചപ്പിള്ളി അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി. അജി, മെഡിക്കൽ ഓഫീസർ ഡോ. പ്രീതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. ബിനു, ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജു, ഡോ. മേഘ എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്ക് ഉപകാരപ്രദമാകും വിധമാണ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്. നിശ്ചിത കേന്ദ്രങ്ങളിൽ മാസത്തിൽ രണ്ടു തവണ ഡോക്ടർമാരെത്തും. മരുന്നുൾപ്പടെയുള്ള സേവനം തീർത്തും സൗജന്യമാണ്.