ഒമ്പത് പ്രവർത്തകർ റിമാൻഡിൽ

Thursday 18 September 2025 12:52 AM IST
കെ.എസ്.യു

കൊച്ചി: കമ്മിഷണർ ഓഫീസ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകർ റിമാൻഡിൽ. ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ (25), സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി (28), സംസ്ഥാന ഉപാദ്ധ്യക്ഷ ആൻ സെബാസ്റ്റ്യൻ (27), ജില്ലാ ഭാരവാഹികളായ അമർ മിഷുത്ത് (28), മോണി ചാക്കോ (27), ആഷിൻ പോൾ (24), അസിൽ ജബ്ബാർ (23), ഡേവീസ് പോൾ, സി.ബി. സഫാൻ (27) എന്നിവരാണ് റിമാൻഡിലായത്. പൊലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് കെ.എസ്‌.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. കണ്ടാലറിയാവുന്ന നൂറാേളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.