ഗായകൻ ബേപ്പൂർ സുരേന്ദ്രന് ആദരം

Thursday 18 September 2025 12:01 AM IST
വേദിയിൽ വെച്ച് ബേപ്പൂർ സുരേന്ദ്രനെ മേയർ ആദരിക്കുന്നു

ബേപ്പൂർ : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളിയും ഗായകനുമായ ബേപ്പൂർ സുരേന്ദ്രനെ ആദരിച്ചു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എം.കെ രാഘവൻ എം പി മുഖ്യാതിഥിയായി. കൗൺസിലർ എം.കെ മഹേഷ് സ്വാഗതം പറഞ്ഞു. ഉത്തര മേഖല ഫിഷറീസ് ജോ. ഡയറക്ടർ ബി കെ സുധീർ കിഷൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അനീഷ് പി, മത്സ്യഫെഡ് മാനേജർ ഇ മനോജ് , മോഹൻദാസ്, പീതാംബരൻ, സത്യൻ പുതിയാപ്പ , അബ്ദുറഹീം, ആദർശ്. സി, കരിച്ചാലി പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.