കൂൺ കൃഷി പരിശീലനം
Thursday 18 September 2025 12:02 AM IST
ബേപ്പൂർ :കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആത്മ 2025 പദ്ധതിയുടെ കീഴിൽ കൂൺ കൃഷിയിൽ തത്പരരായ 25 കർഷകർക്ക് പരിശീലനം നൽകി. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ആഭിമുഖ്യത്തിൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 'കൂൺഗ്രാമം' പദ്ധതിയുടെ മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്. കൃഷി ഓഫീസർ ശമാ ബീഗം പദ്ധതി വിശദീകരിച്ചു. കൂൺ കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾ, ഗുണമേന്മ ഉള്ള വിത്ത് ഉത്പാദനം, വൈക്കോൽ, പെല്ലറ്റ് എന്നിവ ഉപയോഗിച്ചുള്ള ചിപ്പിക്കൂൺ, പാൽകൂൺ ഉത്പാദനം, വിപണി കണ്ടെത്തൽ, മൂല്യവർധന എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ പരിശീലന ക്ലാസും നടന്നു. കൃഷി ഓഫീസർ ശമ ബീഗം കൃഷി അസിസ്റ്റന്റ് രേഷ്മ, സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.