സർട്ടിഫിക്കറ്റ് വിതരണം

Thursday 18 September 2025 12:20 AM IST
drugs

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യൺ പ്ലഡ്ജി'ന്റെ ഭാഗമായി പ്രവർത്തിച്ച കോഓർഡിനേറ്റർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, അംഗങ്ങളായ രാജീവ് പെരുമൺപുറ, അംബിക മംഗലത്ത്, സുധ കമ്പളത്ത്, എൻ.എം വിമല, നജ്മ, സിറ്റി പൊലീസ് അസി. കമ്മിഷണർ എ ഉമേഷ്, സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ ഷീജ, ലീഡ് ജില്ലാ മാനേജർ എസ് ജ്യോതിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി .ജി അജേഷ് തുടങ്ങിയവർ പങ്കെടുത്തു.