അവാർഡ് നേടിയവരെ അനുമോദിച്ചു

Thursday 18 September 2025 1:36 AM IST
കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വാദ്ധ്യാപക കൂട്ടായ്മയുടെ അനുമോദന സദസ് ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പി.ഗിരീഷിനെയും നീറ്റ് പി.ജി പരീക്ഷയിൽ 422ാം റാങ്കോടെ ഉന്നതവിജയം നേടിയ ഡോ. ജി.കെ.രേണുവിനെയും സ്‌കൂളിലെ പൂർവ്വാദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ സിനർജിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലറും മുൻ അദ്ധ്യാപക അവാർഡ് ജേതാവുമായ പി.എൻ.മോഹനൻ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. സിനർജി പ്രസിഡന്റ് കെ.എ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാനാദ്ധ്യാപകൻ പി.ടി.സെബാസ്റ്റ്യൻ, മുൻ പ്രിൻസിപ്പൽ പി.ജയശ്രീ എന്നിവർ ഉപഹാര സമർപ്പണം നടത്തി. സിനർജി സെക്രട്ടറി കെ.രവീന്ദ്രൻ, ഭാരവാഹികളായ കെ.എൻ.ബലരാമൻ നമ്പൂതിരി, കെ.ഉബൈദുള്ള, ഹമീദ് കൊമ്പത്ത്, എം.ഉമ്മർ, കെ.എ.രതി, പി.കൊച്ചുനാരായണൻ, പ്രിൻസിപ്പൽ എം.പി.സാദിഖ്, പ്രധാനാദ്ധ്യാപകൻ കെ.എസ്.മനോജ്, എം.ഗൗരി, പി.കെ.ഹംസ, കെ.ശ്രീകുമാർ, എം.ഉമ്മുസൽമ, കെ.കെ.പത്മാവതി, മുഹമ്മദ് മേലേതിൽ, കെ.പി.മജീദ് എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ് പി.ഗിരീഷും റാങ്ക് ഹോൾഡർ ഡോ.ജി.കെ.രേണുവും സ്‌നേഹാദരത്തിന് മറുപടി പറഞ്ഞു.