മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
Thursday 18 September 2025 1:42 AM IST
അയലൂർ: പൂവച്ചോട് അടിപ്പെരണ്ട, അമ്പലമൊക്ക് തിരുവഴിയാട്, തോട്ടുമ്പള്ള തിരിഞ്ഞക്കോട് എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ.രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. എംപിയുടെ പ്രത്യേക വികസന(എം.പി ലാഡ്സ്) ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. അയലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്‌നേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുള സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ഉമാ സതീശൻ, വത്സല ശിവദാസൻ, പുഷ്പാകരൻ, ദേവദാസ് എന്നിവർ പങ്കെടുത്തു.