ഡോ.കെ.എസ്.ഇന്ദുലേഖയ്ക്ക് ഭാഷാ ഇൻസ്റ്റി​റ്റ്യൂട്ട് വൈജ്ഞാനി​ക പുരസ്കാരം

Thursday 18 September 2025 1:43 AM IST

കൊച്ചി​: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡോ.കെ.എം.ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തി​ന് (ശാസ്ത്രേതരം) ഡോ.കെ.എസ്.ഇന്ദുലേഖ അർഹയായി​. ശി​ല്പകലയും സംസ്കാര ചരി​ത്രവും എന്ന വി​ഷയത്തി​ൽ കാലടി​ ശ്രീശങ്കര സർവകലാശാലയി​ൽ സമർപ്പി​ച്ച ഗവേഷണ പ്രബന്ധത്തി​നാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപി​കയായ ഇന്ദുലേഖ റിട്ട. വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണർ കെ.സി. ശിവരാമന്റെയും പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് റിട്ട.മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബയുടെയും മകളും ഡോ. അമൽ സി. രാജന്റെ ഭാര്യയുമാണ്.