അനന്തപുരി എക്സ്പ്രസ് താംബരം വരെ

Thursday 18 September 2025 1:18 AM IST

തിരുവനന്തപുരം:കൊല്ലത്തുനിന്ന് ചെന്നൈ എഗ്മൂർ വരെ സർവ്വീസ് നടത്തുന്ന അനന്തപുരി എക്സ്പ്രസ് ഇന്നുമുതൽ (18-09-2025) നവംബർ 9വരെ ചെന്നൈയിലെ താംബരം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.താംബരത്ത് രാവിലെ 5.20നാണ് ട്രെയിൻ എത്തുക. രാത്രി 8.20ന് താംബരത്തുനിന്ന് തന്നെയായിരിക്കും മടക്കസർവ്വീസും.എഗ്മൂർ സ്റ്റേഷനിൽ നവീകരണജോലികൾ നടക്കുന്നതിനാലാണ് ഇൗ താൽക്കാലിക മാറ്റം.