പി.എസ്.സി അറിയിപ്പുകൾ

Thursday 18 September 2025 1:21 AM IST

വാക്കിംഗ് ടെസ്റ്റ്

വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്ക് 22 മുതൽ ഒക്‌ടോബർ 3 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും പുരുഷ ഉദ്യോഗാർത്ഥികൾക്ക് 26 മുതൽ ഒക്‌ടോബർ 13 വരെ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലും ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 3ന് മുമ്പായി പരീക്ഷാകേന്ദ്രത്തിൽ എത്തണം. വിവരങ്ങൾ പ്രൊഫൈലിൽ.

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 644/2024, 762/2024) തസ്തികയിലേക്ക് 19ന് രാവിലെ 11.15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ.2.ബി വിഭാഗവുമായി ബന്ധപ്പെടണം. 0471 2546324.  ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ പ്രൊഫസർ - സർജറി (കാറ്റഗറി നമ്പർ 718/2024), പ്രൊഫസർ- ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 719/2024) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 24ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ.1സി വിഭാഗവുമായി ബന്ധപ്പെടണം. 0471 2546325.  കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 639/2024, 640/2024, 641/2024, 759/2024) തസ്തികയിലേക്ക് 24ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ.2 ബി വിഭാഗവുമായി ബന്ധപ്പെടണം. 0471 2546324.

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി (കാറ്റഗറി നമ്പർ 369/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി (കാറ്റഗറി നമ്പർ 025/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ 568/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (534/2024-എൽ.സി./എ.ഐ) തസ്തികകളിലേക്ക് 24ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ.1.എ വിഭാഗവുമായി ബന്ധപ്പെടണം. 0471 2546448.