കെ -ടെറ്റ് ആശങ്കകൾ പരിഹരിക്കാൻ നിവേദനം
Thursday 18 September 2025 1:31 AM IST
തിരുവനന്തപുരം: കെ-ടെറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജില്ലാ കളക്ടർ അനുകുമാരി മെമ്മോറാണ്ടം നൽകി. ദേശീയ അദ്ധ്യാപക പരിഷത്തിന്റെ അഫിലിയേറ്റഡ് സംഘടനയായ എ.ബി.ആർ.എസ്.എം ഭാഗമായി എൻ.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെമ്മോറാണ്ടം നൽകിയത്. ദേശീയ തലത്തിലെ തീരുമാന പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 808 കലക്ടർമാരിലൂടെ നിവേദനം നൽകാനാണ് തീരുമാനം. എൻ.ടി.യു സംസ്ഥാന സെക്രട്ടറി എ. അരുൺകുമാർ,കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ,ജില്ലാ അദ്ധ്യക്ഷൻ വി.സി. അഖിലേഷ്,ജില്ലാ ജനറൽ സെക്രട്ടറി ഇ.അജി കുമാർ എന്നിവരാണ് നിവേദനം നൽകിയത്.