തിരൂരങ്ങാടിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾ നഷ്ടപ്പെടില്ല: എം.എൽ.എനെൽകർഷകർക്കുള്ള നെൽ വിത്തും കുമ്മായവും വിതരണം ചെയ്തു.
Thursday 18 September 2025 12:45 AM IST
താനൂർ : താനൂർ നഗരസഭയിൽ നടപ്പു വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടകൻ നെൽ കർഷകർക്കുള്ള ആദ്യഘട്ട നെൽ വിത്തുകളും കുമ്മായവും വിതരണം ചെയ്തു. 100 ഏക്കർ കൃഷി ഭൂമിയിലേക്കുള്ള 2700 കിലോഗ്രാം നെൽ വിത്തുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.കെ. സുബൈദ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ. ദിവ്യ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.എം. ബഷീർ, കൗൺസിലർമാരായ കെ.സുമിത, കെ.പി.ഫാത്തിമ, വി.പി.എം. അഷറഫ്, എ.കെ. സുബൈർ, കെ.വി. രവി പ്രസംഗിച്ചു.