തിരൂരങ്ങാടി നഗരസഭയിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി

Thursday 18 September 2025 12:45 AM IST
തിരുരങ്ങാടി നഗരസഭയിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി

തിരൂരങ്ങാടി: നഗരസഭയിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഇത് മൂന്നാം തവണയാണ് കുത്തിവയ്പ്പ് നൽകിയത്. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിലായി 136 തെരുവ് നായ്ക്കളെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഡോഗ് ക്യാച്ച് സ്‌ക്വാഡ് പിടികൂടി കുത്തിവയ്പ്പ് നൽകി, പ്രതിരോധ കുത്തിവയ്പ്പ് തുടരുമെന്ന് നഗരസഭ ചെയർമാൻ കെ, പി, മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, വെറ്റിനറി ഡോക്ടർ തസ്ലീന അറിയിച്ചു.