തീയതി നീട്ടി
Thursday 18 September 2025 1:51 AM IST
തിരുവനന്തപുരം: സ്‌കോൾ കേരള വഴി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി 60 രൂപ പിഴയോടെ 30 വരെ നീട്ടി. 8,9,10 ബാച്ചുകളിൽ പ്രവേശനം നേടിയ പരീക്ഷാഫീസ് അടച്ചട്ടില്ലാത്തവർക്കും പഠനം പൂർത്തിയാക്കാത്തവർക്കും 500 രൂപ ഫീസോടെ പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം.