സി എം വിത്ത് മി , ജനസമ്പർക്ക പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Wednesday 17 September 2025 10:53 PM IST

തിരുവനന്തപുരം : ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി സി.എം വിത്ത് മി എന്ന പദ്ധതി ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ​വെ​ള്ള​യ​മ്പ​ല​ത്ത് ​എ​യ​ർ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഏ​റ്റെ​ടു​ത്ത​ ​കെ​ട്ടി​ട​ത്തി​ൽ​ ​സി​റ്റി​സ​ൺ​ ​ക​ണ​ക്ട് ​സെ​ന്റ​ർ​ ​തു​ട​ങ്ങും.​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ന​ട​ത്തി​പ്പും​ ​മേ​ൽ​നോ​ട്ട​വും​ ​പൊ​തു​ജ​ന​ ​സ​മ്പ​ർ​ക്ക​ ​വ​കു​പ്പും​ ​റ​വ​ന്യൂ​ ​വ​കു​പ്പും​ ​ഉ​റ​പ്പാ​ക്ക​ണം.​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പി.​ആ​ർ.​ഡി​ക്ക് 20​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ക്കും.

അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും​ ​ന​ൽ​കു​ന്ന​തി​ന് ​കേ​ര​ള​ ​ഇ​ൻ​ഫ്രാ​ ​സ്ട്ര​ക്ച​ർ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഫ​ണ്ട് ​ബോ​ർ​ഡി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​കെ.​എ.​എ​സ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്കും. ഭ​വ​ന​ ​നി​ർ​മ്മാ​ണം,​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണം,​ ​വി​ദ്യാ​ഭ്യാ​സം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​പ​രി​സ്ഥി​തി​ ​സു​സ്ഥി​ര​ത​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജ​ന​കീ​യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​ക്കു​ക,​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​പ​രാ​തി​ക​ൾ​ക്ക് ​മ​റു​പ​ടി​ ​ഉ​റ​പ്പാ​ക്കു​ക.​ ​ജ​ന​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​വി​വ​ര​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കി​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​വേ​ഗ​ത്തി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ല​ക്ഷ്യം.

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.