വിഴിഞ്ഞം തുറമുഖത്തെ പബ്ളിക് യൂട്ടിലിറ്റിയാക്കും

Thursday 18 September 2025 12:09 AM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ തർക്ക നിയമം അനുസരിച്ച് ഒരു പൊതുസേവന സംവിധാനമാക്കി മാറ്റാനും ഇതിനായി പുതിയ വിജ്ഞാപനം ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.നിലവിൽ വിഴിഞ്ഞം തുറമുഖം ഒരു വ്യവസായ സംരംഭമാണ്. ഇത് പൊതുസേവന സംവിധാനമാക്കി മാറ്റുമ്പോൾ തൊഴിൽ അന്തരീക്ഷം സുഗമമാക്കാൻ സഹായിക്കുമെന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്.എന്നാൽ പൊതുസേവനമാക്കി മാറ്റുന്നതോടെ സമരങ്ങൾക്കും മറ്റ് പ്രശ്നങ്ങളും നിയന്ത്രണം വരും. കൂടാതെ സേവനങ്ങൾക്ക് നിരക്ക് നിർണ്ണയിക്കാൻ കൂടുതൽ സ്വാതന്ത്ര്യവും ലഭിക്കും.വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ തീരുമാനം.