കുട്ടികൾക്ക് സൗജന്യ കാതുകുത്ത്

Thursday 18 September 2025 2:15 AM IST

കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വർണ വ്യാപാരികൾ ആണെന്നും സൗജന്യമായി ആയിരത്തിൽ അധികം കുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ ചടങ്ങ് നടത്തിയെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. കേരളത്തിലെ സ്വർണ വ്യാപാരികൾ സൗജന്യമായിട്ടാണ് 50 ലക്ഷം രൂപയുടെ കമ്മലുകൾ നൽകിയത്. വിശ്വകർമ്മ ദിനം, ആർട്ടിസാൻസ് ദിനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാമത് ജന്മദിനം തുടങ്ങിയവയോടനുബന്ധിച്ചാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചത്.