ഇന്ത്യൻ ബാങ്കിന് അവാർഡ്

Thursday 18 September 2025 2:16 AM IST

ഗാന്ധിനഗർ: ഇന്ത്യൻ ബാങ്കിന് രാജ്ഭാഷാ കീർത്തി അവാർഡിൽ മൂന്നാം സമ്മാനം ലഭിച്ചു. രാജ്ഭാഷാ നിർവ്വഹണ മേഖലയിലെ മികച്ച പ്രകടനത്തിന് അംഗീകാരമായി തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ ബാങ്ക് ഈ അവാർഡ് നേടുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ എക്‌സിബിഷൻ സെന്ററിൽ നടന്ന അഞ്ചാമത് അഖിലേന്ത്യാ രാജ്ഭാഷാ സമ്മേളന വേളയിൽ സംഘടിപ്പിച്ച ഹിന്ദി ദിവസ് ആഘോഷത്തിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളും രാജ്യസഭാ എം.പി ഡോ. ദിനേഷ് ശർമ്മയും ചേർന്ന് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ ബാങ്കിനുവേണ്ടി, കോർപ്പറേറ്റ് ഓഫീസിലെ ഔദ്യോഗിക ഭാഷാ വകുപ്പ് ജനറൽ മാനേജർ മനോജ് കുമാർ ദാസ് അവാർഡ് സ്വീകരിച്ചു.