പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം ഇന്ന്, മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും
Thursday 18 September 2025 12:18 AM IST
പത്തനംതിട്ട : പത്രാധിപർ കെ.സുകുമാരന്റെ 44-ാമത് ചരമവാർഷികത്തിന്റെ ഭാഗമായി കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ഓഫീസിൽ വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാജ്യസഭ മുൻ ഉപദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ.യു.ജനീഷ് കുമാർ എം.എൽ,എ വിശിഷ്ടാതിഥിയാകും. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ എന്നിവർ സംസാരിക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. പത്രാധിപർ കെ.സുകുമാരന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ സ്വാഗതവും ബ്യൂറോചീഫ് എം.ബിജുമോഹൻ കൃതജ്ഞതയും പറയും.