യെസ് ബാങ്കിലെ 13.18 ശതമാനം ഓഹരികൾ വിറ്റഴിച്ച് എസ്.ബി.ഐ

Thursday 18 September 2025 2:18 AM IST

കൊ​ച്ചി​:​ ​എ​സ്.​ബി.​ഐ​ ​അ​ട​ക്കം​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​ബാ​ങ്കു​ക​ളു​ടെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​യെ​സ് ​ബാ​ങ്കി​ന്റെ​ 20​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ ​ജ​പ്പാ​നി​ലെ​ ​പ്ര​മു​ഖ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​മാ​യ​ ​സു​മി​ടോ​മോ​ ​മി​റ്റ്സു​യി​ ​ബാ​ങ്കിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ന്(​എ​സ്.​എം.​ബി.​സി​)​ ​കൈ​മാ​റി.​ ​എ​സ്.​ബി​ഐ​യു​ടെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​യെ​സ് ​ബാ​ങ്കി​ന്റെ​ 13.18​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ 8,889​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​എ​സ്.​എം.​ബി.​സി​ ​വാ​ങ്ങി​യ​ത്.​ ​ഒ​ന്നി​ന് 21.5​ ​രൂ​പ​ ​വീ​തം​ 413.44​ ​കോ​ടി​ ​ഓ​ഹ​രി​ക​ളാ​ണ് ​വി​റ്റ​ഴി​ച്ച​ത്.​ ​ഓ​ഹ​രി​ ​വി​ല്പ​ന​യ്ക്ക് ​ആ​ഗ​സ്റ്റ് 22​ന് ​റി​സ​ർ​വ് ​ബാ​ങ്കും​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടി​ന് ​കോ​മ്പ​റ്റീ​ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യും​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മേ​യി​ലാ​ണ് ​യെ​സ് ​ബാ​ങ്കി​ലെ​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്തം​ ​കു​റ​യ്ക്കാ​ൻ​ ​എ​സ്.​ബി.​ഐ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ബാ​ങ്കിം​ഗ് ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​ വ​ലി​യ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം

2020​ലാ​ണ് ​എ​സ്.​ബി.​ഐ​ ​അ​ട​ക്ക​മു​ള്ള​ ​ബാ​ങ്കു​ക​ൾ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​നി​ർ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​യെ​സ് ​ബാ​ങ്കി​ന്റെ​ ​പു​ന​:​സം​ഘ​ട​ന​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​യ​ത്. എ​സ്.​എം.​ബി.​സി​ 13,483​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​യെ​സ് ​ബാ​ങ്കി​ന്റെ​ 20​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ ​വാ​ങ്ങു​ന്ന​ത്.

​പ്ര​മു​ഖ​ ​സ്വ​കാ​ര്യ​ ​ബാ​ങ്കു​ക​ളാ​യ​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്ക്,​ ​ഐ.​സി.​ഐ.​സി.​ഐ​ ​ബാ​ങ്ക്,​ ​കോ​ട്ട​ക് ​മ​ഹീ​ന്ദ്ര​ ​ബാ​ങ്ക്,​ ​ആ​ക്സി​സ് ​ബാ​ങ്ക്,​ ​ഐ.​ഡി.​എ​ഫ്.​സി​ ​ബാ​ങ്ക്,​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​എ​ന്നി​വ​യു​ടെ​ ​കൈ​വ​ശ​മു​ള്ള​ 6.81​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ളും​ ​ജ​പ്പാ​ൻ​ ​ക​മ്പ​നി​ ​വാ​ങ്ങും.​ 2020​ൽ​ ​ഓ​ഹ​രി​യൊ​ന്നി​ന് ​പ​ത്ത് ​രൂ​പ​യെ​ന്ന​ ​നി​ര​ക്കി​ലാ​ണ് ​ബാ​ങ്കു​ക​ൾ​ ​യെ​സ് ​ബാ​ങ്കി​ൽ​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​എ​സ്.​ബി.​ഐ​യ്‌​ക്ക് ​മൊ​ത്തം​ 24​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ളാ​ണ് ​യെ​സ് ​ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​ട​പാ​ടി​ന് ​ശേ​ഷം​ ​പ​ത്ത് ​ശ​ത​മാ​നം​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്തം​ ​എ​സ്.​ബി​ഐ​യ്ക്കു​ണ്ടാ​കും.

രാ​ജ്യ​ത്തെ​ ​ബാ​ങ്കിം​ഗ് ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റ​ത്തി​ലൂ​ടെ​ ​യെ​സ് ​ബാ​ങ്കി​ലെ​ ​ത​ന്ത്ര​പ്ര​ധാ​ന​ ​പ​ങ്കാ​ളി​യാ​യി​ ​എ​സ്.​എം.​ബി.​സി​യെ​ത്തു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട് ച​ല്ല​ ​ശ്രീ​നി​വാ​സ​ലു​ ​സെ​ട്ടി​ എ​സ്.​ബി.​ഐ​ ​ചെ​യ​ർ​മാ​ൻ​ ​ ​