'കെൽട്രോണിന് വിയ്റ്റ്നാം നേവിയുടെ ഓർ‌ഡർ'

Thursday 18 September 2025 2:21 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വി​യ​റ്റ്നാം​ ​നേ​വി​യു​ടെ​ ​അ​ന്ത​ർ​വാ​ഹി​നി​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി​ ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ത്തെ​ ​ലോ​‌​ഫ്രീ​ക്വ​ൻ​സി​ ​അ​ൾ​ട്രാ​സോ​ണി​ക് ​ട്രാ​ൻ​സ്ഡ്യൂ​സ​ർ​ ​എ​ല​മെ​ന്റ് ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​ഓ​ർ​ഡ​ർ​ ​കെ​ൽ​ട്രോ​ണി​ന് ​ല​ഭി​ച്ചെ​ന്ന് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ന്റ​ലി​ജ​ന്റ് ​ട്രാ​ഫി​ക് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​സി​സ്റ്റം​ ​കെ​ൽ​ട്രോ​ൺ​ ​മു​‌​ഖേ​ന​ ​സിം​ബാ​ബെ​യി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​ ​ഇ​ല​ക്ടോ​ണി​ക് ​വ്യ​വ​സാ​യ​രം​ഗ​ത്തു​ള്ള​ ​ക​യ​റ്റു​മ​തി​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​ക​ഴി​ഞ്ഞ​ 10​ ​മാ​സ​ക്കാ​ല​ത്തി​നി​ട​യ്ക്ക് 37000​ ​ത്തോ​ളം​ ​ക​പ്പാ​സി​റ്റ​റു​ക​ൾ​ ​വി​ല്പ​ന​ ​ന​ട​ത്തി.​ 200​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​കൂ​ടു​ത​ൽ​ ​വി​റ്റു​വ​ര​വു​ള്ള​ ​ക​മ്പ​നി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കെ​ൽ​ട്രോ​ണി​ന് 2024​-25​ ​മി​ക​ച്ച​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ത്തി​നു​ള്ള​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ,​ ​ടി.​ഐ.​ ​മ​‌​ധു​സൂ​ദ​ന​ൻ,​ ​പി.​വി.​ ​ശ്രീ​നി​ജ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​യാ​യി​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മ്പോ​ൾ​ ​ഉ​ദ്യം​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 75,000​ ​ആ​യി​രു​ന്നു.​ ​ഇ​പ്പോ​ഴ​ത് 16​ ​ല​ക്ഷ​മാ​ണ്.​ ​ 2025​-26​ ​വ​ർ​ഷം​ 15768.254​ ​മെ​ട്രി​ക് ​ട​ൺ​ ​തോ​ട്ട​ണ്ടി​ ​കാ​ഷ്യൂ​ബോ​ർ​ഡ് ​മു​ഖാ​ന്തി​രം​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത് ​സം​സ്ഥാ​ന​ ​ക​ശു​വ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ന് 11325.695​ ​മെ​ട്രി​ക് ​ട​ണും​ ​കാ​പ്പെ​ക്സി​ന് 4442.559​ ​മെ​ട്രി​ക് ​ട​ണും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ക​ശു​വ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ 30​ ​ഫാ​ക്ട​റി​ക​ളി​ലാ​യി​ 5500​ ​ഓ​ളം​ ​ക​ശു​മാ​വി​ൻ​ ​തൈ​ക​ൾ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക്ക് ​ക​ശു​വ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​‌​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.