എന്റോൺമെന്റ് അവാർഡ്
Thursday 18 September 2025 12:28 AM IST
കൊല്ലം: 2024-25 വർഷത്തെ ഷീല ആന്റണി മെമ്മോറിയൽ എന്റോൺമെന്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ട്രാക്കിന്റെ ലൈഫ് മെമ്പറും ജീവകാരുണ്യ മേഖലയിലെ സാമൂഹ്യപ്രവർത്തകമായിരുന്ന ഷീല ആന്റണിയുടെ ഓർമ്മയ്ക്ക് ജീവകാരുണ്യ മേഖലയിൽ പ്രവർത്തക്കുന്ന വനിതകൾക്കാണ് പുരസ്കാരം. 10001 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സ്വയം തായ്യാറാക്കിയ അപേക്ഷ സാക്ഷ്യപ്പെടുത്തി ഫോട്ടോ പതിച്ച് 30ന് മുമ്പ് അപേക്ഷിക്കണം. ട്രോമ കെയർ ആൻഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം (ട്രാക്ക്) ഷെറീന ടവർ, ബീച്ച് റോഡ്, ചിന്നക്കട എന്ന വിലാസത്തിലോ trackmvd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. ഒക്ടോബർ 12ന് അവാർഡ് വിതരണം ചെയ്യും.