സംഘാടക സമിതി
Thursday 18 September 2025 12:45 AM IST
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര ശില്പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ എൻ.അജിത് പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ജയദേവി മോഹൻ, അക്കാഡമിക്ക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, ശിശുക്ഷേമ സമിതി എക്സി. കമ്മിറ്റി അംഗങ്ങളായ ആർ.മനോജ്, എസ്.ഇമ കൃഷ്ണ, അതുൽ രവി തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി എം.മുകേഷ് എം.എൽ.എയും, കൺവീനറായി ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവിനെയും തിരഞ്ഞെടുത്തു. 27, 28 തീയതികളിൽ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് ശില്പശാല.