മികവിന്റെ ടെക്നോപാർക്ക്
ആഗോളതലത്തിൽ വീശുന്ന തൊഴിൽപ്രതിസന്ധിയുടെ കൊടുങ്കാറ്റ് ടെക്നോപാർക്കിനെ ബാധിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2024- 25 സാമ്പത്തിക വർഷം ഐ.ടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനത്തിൽ 14,575 കോടി രൂപയുടെ വളർച്ച ടെക്നോപാർക്ക് നേടി. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വളർച്ച. ഇതുവഴി തൊഴിൽസാദ്ധ്യതയും വർദ്ധിക്കുന്നു.
1990ൽ ആരംഭിച്ച ടെക്നോപാർക്കിൽ നിലവിൽ 500ലധികം കമ്പനികളിലായി 80,000ലധികം ജീവനക്കാരാണുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ ടെക്‌നോപാർക്കിന്റെ മൊത്തം വരുമാനം 13,255 കോടി രൂപയായിരുന്നു. ക്യാമ്പസിലെ മൂന്ന്, നാലു ഫേസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി ഹബ്ബുകളിലൊന്നായി ടെക്‌നോപാർക്ക് മാറും. ക്വാഡ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തൊഴിൽസാദ്ധ്യത വർദ്ധിക്കും.
നിലവിൽ വികസനത്തിലിരിക്കുന്ന നാലുദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണമുള്ള സ്ഥലം തയ്യാറായാൽ 30,000ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ബിസിനസ് വളർച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളിൽ ഈവർഷം തന്നെ ടെക്‌നോപാർക്കിലെ നിരവധി കമ്പനികൾ അനേകം ദേശീയ, അന്തർദേശീയ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിലെ ജീവനക്കാരുടെ എണ്ണം-------80,000ലധികം
2024ലെ ജീവനക്കാരുടെ എണ്ണം----------75000
നിലവിൽ എത്ര കമ്പനികൾ------------ 500ലധികം
2024ൽ---------------------------------------------------------490
ഒരുവർഷത്തിനിടെ വന്ന പുതിയ കമ്പനികൾ-58