സബ് ജൂനിയർ ബാഡ്മിന്റൺ അശ്വജിത് ജയകുമാറിന് കിരീടം

Thursday 18 September 2025 4:46 AM IST
അശ്വജിത്

തിരുവനന്തപുരം : സംസ്ഥാന സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ബാറ്റിൽഡോർ ബാഡ്മിന്റൺ അക്കാഡമിയിലെ അശ്വജിത് ജയകുമാറിന് കിരീടം. 11 വയസിൽ താഴെയുള്ള കുട്ടികളുടെ സിംഗിൾസിലും ഡബിൾസിലും വിജയം നേടിയാണ് അശ്വജിത് ജയകുമാർ കിരീടം ചൂടിയത്. എ എം എച്ച് എസ് എസിലെ തിരുമല സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അശ്വജിത്, ജയകുമാർ- വിജി വിജയൻ ദമ്പതികളുടെ മകനാണ്. ബാറ്റിൽഡോർ ബാഡ്മിന്റൺ അക്കാഡമി ഹെഡ് കോച്ച് ഷോബൽ നെൽസന്റെ കീഴിലാണ് പരിശീലനം നടത്തി വരുന്നത്.