പാഞ്ഞടുത്ത വന്ദേഭാരതിന് മുന്നിലേക്ക് ചാടി നായ; നെഞ്ചിൽ കെെവച്ച് യാത്രക്കാർ, പിന്നാലെ സംഭവിച്ചത്
നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിവസവും വെെറലാകുന്നത്. എന്നാൽ ചില വീഡിയോകൾ ശരിക്കും നമ്മളെ അമ്പരപ്പിക്കുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആക്ഷൻ സിനിമയിൽ ഓക്കെ കാണുന്നതുപോലെ ഒരു നായയുടെ കിടിലൻ പ്രകടനമാണ് വീഡിയോയിൽ ഉള്ളത്. 'നായയുടെ വേഗത കണ്ടോ' എന്ന അടിക്കുറിപ്പോടെ എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ രണ്ട് നായ്ക്കൾ നടക്കുന്നതും ദൂരെ നിന്ന് ഒരു വന്ദേഭാരത് ട്രെയിൻ വരുന്നതും കാണാം. പെട്ടെന്ന് ഒരു നായ റെയിൽവേ ട്രാക്കിലേക്ക് ചാടുന്നു. വന്ദേഭാരത് ട്രെയിനിന് മുന്നിലൂടെ നായ അടുത്ത ട്രാക്കിലേക്ക് അതിവേഗം പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. മിന്നൽ വേഗത്തിലാണ് ട്രെയിനിന് മുന്നിലൂടെ നായ രക്ഷപ്പെടുന്നത്. ആദ്യത്തെ ട്രെയിനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന നായയുടെ എതിർ ട്രാക്കിൽ നിന്നും ട്രെയിൻ വരുന്നത് കാണാം. എന്നാൽ ഈ രണ്ട് ട്രെയിനിലും നായ ഇടിക്കുന്നില്ലെന്നതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. ഇത് എഐ വീഡിയോ ആണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Dogesh bhai ki Speed 💀 pic.twitter.com/P0OzQfzNo1
— 𝙎𝘼𝙍𝘾𝘼𝙎𝙌𝙊 (@sarcasqo) September 16, 2025