അയ്യപ്പ സംഗമത്തിൽ അലങ്ങാട് സംഘവും
Thursday 18 September 2025 4:32 PM IST
ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡ് 20 ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ മഹാസംഗമത്തിൽ എരുമേലി പേട്ട തുള്ളൽ സംഘമായ അലങ്ങാട് സംഘം പങ്കെടുക്കും. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. ശബരിമല ആചാര അനുഷ്ടാനങ്ങൾ അതേപടി നിലനിറുത്തണം, ശബരിമല പ്രക്ഷോഭ സമരകാലത്തെ കേസുകൾ പിൻവലിക്കുക, സുപ്രീം കോടതിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പഴയ സത്യവാങ്‌മൂലം പിൻവലിക്കുക, ശബരിമലയുടെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനം എടുക്കുമ്പോൾ അമ്പലപ്പുഴ, അലങ്ങാട് സംഘങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുക എന്നീ വിഷയങ്ങൾ കൂടി ഉയർത്തിയാണ് അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.