ജോസ് മാവേലിക്ക് ദേശീയ അവാർഡ്

Thursday 18 September 2025 4:39 PM IST

ആലുവ: രാജ്യത്തെ തെരുവുകുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആലുവ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിക്ക് വീണ്ടും ദേശീയ അംഗീകാരം. ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവി സൻസ്ഥാൻ എന്ന സംഘടന ഏർപ്പെടുത്തിയ പ്രഥമ ഡോ. ജഗദീഷ് ഗാന്ധി അവാർഡാണ് സമ്മാനിച്ചത്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ദേവി സൻസ്ഥാൻ ചെയർപേഴ്‌സൺ ഡോ. ഭാരതി ഗാന്ധി, സ്ഥാപകയും സി.ഇ.ഒയുമായ ഡോ. സുനിതാ ഗാന്ധി എന്നിവരിൽ നിന്ന് ജോസ് മാവേലി ഏറ്റുവാങ്ങി. തെരുവുകളിലെയും ചേരിപ്രദേശത്തെയും കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ജീവിതം മാറ്റിവച്ചതിനാണ് പുരസ്കാരമെന്ന് ഡോ. ഭാരതി ഗാന്ധി പറഞ്ഞു.