ത്രിഭംഗിക്ക് ഇന്ന് അങ്കമാലിയിൽ തുടക്കം

Thursday 18 September 2025 4:39 PM IST

അങ്കമാലി:കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ത്രിഭംഗി മദ്ധ്യമേഖല ദേശീയ നൃത്തോത്സത്തിന്ഇന്ന് അങ്കമാലിയിൽ തുടക്കമാകും. ത്രിദിന നൃത്തോത്സവം അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. നൃത്തശില്പശാലയും യുവനരർത്തകരുടെയും പ്രൊഫഷണൽ നർത്തകരുടെയും അവതരണങ്ങളും അടങ്ങുന്നതാണ് നൃത്തോത്സവം. പ്രശസ്ത നർത്തകിയും നൃത്താദ്ധ്യാപികയുമായ ചിത്ര സുകുമാരനാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഇന്ന് വൈകിട്ട് അഞ്ചിന് അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിഥിയാവും. സ്വാഗതസംഘം ചെയർപേഴ്‌സൺ അഡ്വ.കെ.കെ.ഷിബു അദ്ധ്യക്ഷത വഹിക്കും.