എക്സൈസ് പെൻഷണേഴ്സ് അസോ.
Thursday 18 September 2025 5:02 PM IST
കൊച്ചി: എക്സൈസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ (20) ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന രക്ഷാധികാരി വി.അജിത്‌ലാൽ പതാക ഉയർത്തും. 10.30ന് ചേരുന്ന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ജയിംസ് അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരിക സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാജുപോൾ, ഡോ.കെ.വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെയും കലാകായിക പ്രതിഭകളെയും ആദരിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.