മുച്ചക്ര സ്കൂട്ടർ വിതരണം

Friday 19 September 2025 12:05 AM IST
യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച സൈനികർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ബ്രിഗേഡിയർ സന്ദീപ് കുമാർ വിതരണം ചെയ്യുന്നു.

കോഴിക്കോട്: വാർ ഇഞ്ച്വേഡ് വെറ്ററൻസ് അസോ. കേരളയുടെ ആഭിമുഖ്യത്തിൽ വാർ വൂണ്ടഡ് ഫൗണ്ടേഷൻ യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ പരിക്കേറ്റ കേരളത്തിലെ സൈനികർക്ക് ദൈനംദിന യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു. കോഴിക്കോട് നടക്കാവ് കോയൻകോ ഹീറോ ഷോറൂമിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ദക്ഷിണേന്ത്യ റീജിയണൽ ഡയറക്ടർ ബ്രിഗേഡിയർ സന്ദീപ് കുമാർ മൂന്ന് വിമുക്തഭടന്മാർക്ക് വാഹനങ്ങൾ കൈമാറി. വാർ ഇഞ്ച്വേഡ് വെറ്റൻസ് അസോ. കേരള സെക്രട്ടറി വിനോദ് കുമാർ, രക്ഷാധികാരി പ്രദീപ് കുമാർ, ട്രഷറർ ശിവദാസൻ, ഹീറോ ഷോറൂം സി.ഇ.ഒ ഐസക് ജോർജ് എന്നിവർ പങ്കെടുത്തു.