കണ്ണ് പരിശോധന ഉപകരണ വിതരണം

Friday 19 September 2025 12:02 AM IST
പടം: വളയം കമ്മൃണിറ്റി ഹെൽത്ത് സെന്ററിൽ കാഴ്ച പരിശോധന ഉപകരണങ്ങൾ കെ. പി.വനജ കൈമാറുന്നു.

വളയം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവിൽ വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കണ്ണ് പരിശോധന ഉപകരണങ്ങൾ വിതരണം ചെയ്തു. കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന നടത്തുന്നതിനായുള്ള അത്യാധുനിക ഉപകരണങ്ങൾ, കണ്ണിന്റെ പ്രഷർ, ഗ്ലോക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതിഎന്നിവ കണ്ടെത്താനുള്ള പരിശോധന ഉപകരണങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ആശുപത്രി അധികൃതർക്ക് കൈമാറിയത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം നജ്മ, മെഡിക്കൽ ഓഫീസർ സിന്ധു, പഞ്ചായത്ത്‌ അംഗം വി.പി.ശശിധരൻ, എം. ദിവാകരൻ, എം. ടി.ബാലൻ, കെ. കൃഷ്ണൻ, സി.എച്ച്. ശങ്കരൻ എന്നിവർ പ്രസംഗിച്ചു.