ജനകീയ സമര ജാഥയ്ക്ക് സ്വീകരണം
Friday 19 September 2025 12:35 AM IST
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചിപ്പിലിത്തോട് -തളിപ്പുഴ ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച സമര ജാഥയ്ക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് യൂണിറ്റ് സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ടി. അയ്യൂബ് ഖാൻ, പി.സി.ഹബീബ് തമ്പി, പി.ഉല്ലാസ് കുമാർ, ഗിരീഷ് തേവള്ളി,കെ വി.സെബാസ്റ്റ്യൻ, കെ. സരസ്വതി, എ.പി. ചന്തു, പി.ടി.എ ലത്തീഫ്, എ.കെ.ബബീഷ് , എം.ബാബുമോൻ, ടി.ആർ.ഓമനക്കുട്ടൻ,ജോജി ടി ജോയ്, വി.കെ.ഹുസൈൻ കുട്ടി, അമീർ മുഹമ്മദ് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.