നൃത്ത പരിശീലനം
Friday 19 September 2025 1:35 AM IST
ആമയൂർ: അന്യംനിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിരക്ഷിക്കുന്നതിനും വരും തലമുറകളിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടി സ്പിക്ക് മാക്കേയുടെ ആഭിമുഖ്യത്തിൽ ആമയൂർ സൗത്ത് എ.യു.പി സ്‌കൂളിൽ കലാമണ്ഡലം വേണിയുടെ മോഹിനിയാട്ടം ശില്പശാല സംഘടിപ്പിച്ചു. ആശയവിനിമയം മോഹിനിയാട്ട രൂപത്തിൽ ലളിതവും രസകരവുമായി അവതരിപ്പിച്ചു. കുട്ടികൾക്ക് അവരുടെ കൂടെ ചുവടുവെക്കാൻ കഴിഞ്ഞത് വേറിട്ട ഒരു അനുഭവമായി. എച്ച്.എം അനോജ അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ല വിദ്യാരംഗം കൺവീനർ തടം പരമേശ്വരൻ, വിദ്യാരംഗം സ്‌കൂൾ തല കൺവീനർ കെ.അജിത എന്നിവർ സംസാരിച്ചു.