ലഹരിക്കെതിരെ 'ആർട്ട് ഓവർ ഡ്രഗ്സ് ’
Friday 19 September 2025 12:55 AM IST
കോഴിക്കോട്: ലഹരിക്കെതിരെ കല പ്രതിരോധമാക്കി 'ആർട്ട് ഓവർ ഡ്രഗ്സ്’ പരിപാടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള 'പുതുലഹരിയിലേക്ക്' സമഗ്ര ലഹരിവിരുദ്ധ അവബോധ കാമ്പെയിൻ, കേന്ദ്ര സർക്കാറിന്റെ 'നശാമുക്ത് ഭാരത് അഭിയാൻ' പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ പത്തിലധികം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ഇന്ന് ഫ്രീഡം സ്ക്വയറിൽ ലഹരിക്കെതിരെ ഭീമൻ ക്യാൻവാസ് ഒരുക്കും. പേരാമ്പ്ര ‘ദി ക്യാമ്പ്’ ചിത്രകാരന്മാരുടെ കൂട്ടായ്മ അംഗങ്ങളാണ് രാവിലെ 9 മുതൽ ക്യാൻവാസ് തയ്യാറാക്കുക. വൈകീട്ട് 5.30ഓടെ ചിത്രരചന പൂർത്തിയാക്കും. വൈകിട്ട് 5.30ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും.