സോണിയയും രാഹുലും ഇന്ന് വയനാട്ടിൽ
Friday 19 September 2025 2:04 AM IST
കൽപ്പറ്റ: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാടെത്തും. സ്വകാര്യ സന്ദർശനമാണ്. രാവിലെ 10ന് കരിപ്പൂരിൽ എത്തുന്ന ഇവർ 11ന് ഹെലികോപ്ടറിൽ പടിഞ്ഞാറത്തറ സ്കൂൾ ഗ്രൗണിൽ ഇറങ്ങും. ഇവിടെനിന്ന് കാർ മാർഗം ഹോട്ടൽ താജിലേക്കു പോകും. ഏതാനും ദിവസം ജില്ലയിലുണ്ടാകും. വയനാട് എം.പിയായ പ്രിയങ്ക മണ്ഡലത്തിൽ സന്ദർശനം നടത്തിവരികയാണ്. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെ സംസ്ഥാന നേതാക്കളും ഇന്ന് വയനാടെത്തും. ഡി.സി.സി പുനഃസംഘടനയടക്കം ചർച്ചയായേക്കും. പ്രിയങ്ക ഗാന്ധി 22ന് കളക്ടറേറ്റിൽ ദിശ യോഗത്തിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങും.