പി.പി.ദിവ്യയ്‌ക്ക് ബിനാമി ഇടപാട്: വിജിലൻസ് സമയം തേടി

Friday 19 September 2025 12:07 AM IST

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ബിനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തി അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർനടപടി അറിയിക്കാൻ വിജിലൻസ് സമയം തേടി. സർക്കാരിൽ നിന്നുള്ള തീരുമാനം വൈകുന്നതിലാണിത്. ജസ്റ്റിസ് എ.ബദറുദ്ദീൻ ഹർജി 25ന് പരിഗണിക്കാൻ മാറ്റി. കെ.എസ്.യു വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 'കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്തിന്റെ കരാർ ജോലികൾ നൽകി ദിവ്യ നേട്ടമുണ്ടാക്കിയെന്നാണ് ഹർജിയിലെ ആരോപണം.