സെക്രട്ടേറിയറ്റ് മാർച്ച്
Friday 19 September 2025 12:23 AM IST
വണ്ടൂർ : കോഴി വളർത്തൽ മേഖല കൃഷിവകുപ്പിന്റെ കീഴിൽ കൊണ്ടുവരണമെന്നും ഫാമുകൾക്കെതിരെയുള്ള അശാസ്ത്രീയമായ നികുതി പിരിവ് നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ (കെ.പി.എഫ്.എ). ഇക്കാര്യമുന്നയിച്ച് പൗൾട്രി ഫാർമേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷനും (പി.എഫ്.ഡബ്ല്യു.എ) മറ്റു സമാന ചിന്താഗതിക്കാരായ സംഘടനകളും ചേർന്ന് ഒക്ടോബർ ഏഴിന് ചൊവ്വാഴ്ച 10ന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും. പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ്, വിവിധ പാർട്ടികളിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം.എൽ.എമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു. മുഴുവൻ കോഴിഫാം കർഷക സുഹൃത്തുക്കളും സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കും.