പരപ്പനങ്ങാടി നഗരസഭയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.
Friday 19 September 2025 12:24 AM IST
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കമായി. ആനിമൽ റെസ്‌ക്യൂ ഫോഴ്സിലെ ഷഫീഖിന്റെ നേതൃത്വത്തിൽ നായകളെ വല ഉപയോഗിച്ച് പിടിച്ചു. ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സമിത, പി.കെ.മേഘ എന്നിവർ 165 നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി . നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ബി.പി. ഷാഹിദയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ സീനത്ത് ആലിബാപ്പു, ഖൈറുന്നീസ താഹിർ, സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്, കോയ അജ്യേരകത്ത്, ജുബൈരിയ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. വെറ്ററിനറിസർജൻ ഡോ.കെ.വി.മുരളി പദ്ധതി വിശദീകരിച്ചു.