പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിച്ച് പതഞ്ജലി

Thursday 18 September 2025 11:48 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ആയുർവേദ സ്ഥാപനമായ വിവിധ പ്രതിഭ അവാർഡുകളും സൗജന്യ ആരോഗ്യ ക്യാമ്പുകളും സ്വദേശവൽക്കരണ നടപടികളും പ്രഖ്യാപിച്ചു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് പിന്തുണയായി രാജ്യത്തെമ്പാടും മെഡിക്കൽ ചെക്കപ്പുകളും യോഗ, ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് പതഞ്ജലി സംഘടിപ്പിച്ച പിറന്നാൾ ആഘോഷ ചടങ്ങിൽ ബാബ രാംദേവ് പറഞ്ഞു. സ്വദേശി, സ്വധർമ്മ, രാഷ്‌ട്രധർമ്മ, സനാതൻധർമ്മ എന്നിവയിൽ അധിഷ്‌ഠിതമായാണ് മോദിയെ ഇന്ത്യയെ നയിക്കുന്നതെന്നും ബാബ രാംദേവ് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചയിൽ നിർണായകമായ ഇടപെടലുകളുമായി ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് നരേന്ദ്ര മോദി നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പര്യാപ്തമായ വികസിത രാജ്യമായി ഇന്ത്യയെ വളർത്താൻ എല്ലാവിധ പിന്തുണയും പതഞ്ജലി ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി പ്രതിഭ അവാർഡ് ഏർപ്പെടുത്തുമെന്നും ബാബ രാംദേവ് പറഞ്ഞു.