70 ൽ പ്ലസ് ടൂ ,ലക്ഷ്യം ബിരുദാനന്തര ബിരുദം വിജയ തിളക്കത്തിൽ ലളിതാ മോഹൻ
അഞ്ചൽ : എഴുപതാം വയസിൽ ഡിസ്റ്റിംഗ്ഷനോട് കൂടി പ്ലസ് ടി നേടിയതിന്റെ വിജയത്തിളക്കത്തിലാണ് കക്കോട് ജന്മേഷ് ഭവനിൽ ലളിതാ മോഹൻ. മലയാളത്തിൽ നൂറിൽ നൂറ് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നതായി കക്കോട് പ്രിയദർശിനി ലൈബ്രറി ഭാരവാഹികൾ.പ്രിയദർശിനി ലൈബ്രറിയുടെ സജീവ പ്രവർത്തകയാണ് ലളിതാ മോഹൻ.
ബാല്ല്യത്തിൽ നഷ്ടമായ അവസരങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുടർ വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരവും നേടിയെടുക്കാൻ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഈ വിജയമെന്ന് അവർ വിശ്വസിക്കുന്നു.
പ്രവാസത്തിന് ശേഷം നാട്ടിൽ മടങ്ങി സ്ഥിരതാമസമാക്കിയ ഭർത്താവ് ജയമോഹനനാണ് തുടർ വിദ്യാഭ്യാസത്തിലൂടെ ലളിതാ മോഹന് അക്ഷരവീഥിയൊരുക്കിയത്.പഠനമാരംഭിച്ച് മൂന്ന് മാസം പിന്നിട്ടപ്പോൾ വിട്ടുപിരിഞ്ഞ ഭർത്താവ് വിജയമാഘോഷിക്കാൻ ഒപ്പമില്ലെന്ന സങ്കടം ലളിതയെ അലട്ടുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടമ്മ.മക്കളായ ഡോ.ജന്മേഷ് മോഹനും പൂജാരിയായ ദിനേഷ് മോഹനും പഠന വീഥിയിൽ മാതാനവിനൊപ്പമുണ്ട്.