വാർഷികം ആഘോഷിച്ചു
Friday 19 September 2025 12:05 AM IST
തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പതിനൊന്നാമത് വാർഷികാഘോഷം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണെന്നും തുടർന്നും പുത്തൻ പ്രതീകങ്ങൾ സൃഷ്ടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബിലീവേഴ്സ് ആശുപത്രി മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷനായി. ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, ഫാ.തോമസ് വർഗീസ്, എച്ച്.ആർ.വിഭാഗം മേധാവി സുധാമാത്യു എന്നിവർ സംസാരിച്ചു.