വാർഷികവും ഓണാഘോഷവും

Friday 19 September 2025 12:09 AM IST

ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് രമേശ് കുമാർ അദ്ധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മനോജ്‌ കുമാർ , ജോൺസി ചെറിയാൻ, ടി സി സുനിമോൾ, പി ആർ വിജയകുമാർ, മഞ്ജുള ദേവി, ജെബിൻ പി വർഗീസ്, മനോജ് കുമാർ, ജോൺസി ചെറിയാൻ, കെ. എസ്. ബിന്ദു, സി. എം. മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രൊഫ. ആർ .രാജഗോപാൽ, ഡോ. എസ് .ശരൺ, നിലക്കലേത്ത് രവീന്ദ്രൻ നായർ,പി .കെ. ശിവൻ എന്നിവരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.