അഫ്ഗാനെ തീർത്ത് ലങ്ക സൂപ്പർ ഫോറിൽ

Friday 19 September 2025 12:13 AM IST

അബുദാബി : ഏഷ്യാകപ്പിൽ ഇന്നലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക സൂപ്പർ ഫോറിലെത്തി. ബംഗ്ളാദേശാണ് ബി ഗ്രൂപ്പിൽ നിന്ന് സൂപ്പർ ഫോറിലെത്തിയ മറ്റൊരു ടീം. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സൂപ്പർ ഫോറിലെത്തിയത്. സൂപ്പർ ഫോർ റൗണ്ടിൽ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ169/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ശ്രീലങ്ക 18.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. പുറത്താകാതെ 74 റൺസടിച്ച കുശാൽ മെൻഡിസാണ് ലങ്കയ്ക്ക് വിജയമൊരുക്കിയത്.

സൂപ്പർ ഫോറിലെ ഇന്ത്യയുടെ മത്സരങ്ങൾ

സെപ്. 21

Vs പാകിസ്ഥാൻ

സെപ്. 24

Vs ബംഗ്ളാദേശ്

സെപ്. 26

Vs ശ്രീലങ്ക

ഫൈനൽ സെപ്തംബർ 28ന്