മേഖലാസമ്മേളനം
Friday 19 September 2025 12:13 AM IST
പന്തളം : നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) പന്തളം മേഖലാ സമ്മേളനം പന്തളം ഏരിയാകമ്മിറ്റി ട്രഷറർ കെ.എച്ച് .ഷിജു ഉദ്ഘാടനം ചെയ്തു .എസ്. ശശി അദ്ധ്യക്ഷനായിരുന്നു . പി.എൻ. അശോകൻ , കെ .മോഹൻദാസ് , ഉത്തമൻ നായർ.എം പ്രദീപ് എന്നിവർ സംസാരിച്ചു .പന്തളം മേഖലാ ഭാരവാഹികളായി എം .പ്രദീപ് ( പ്രസിഡന്റ്), രാജമ്മ ഉത്തമൻ (വൈസ് പ്രസിഡന്റ് ), ഉത്തമൻ നായർ ( സെക്രട്ടറി ) ,എം .കവിത(ജോയിന്റ് സെക്രട്ടറി ), എസ്. ശശി( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.