അന്നത്തെ മുറിവ് ഖേദപ്രകടനത്തിലൂടെ മാറില്ല: സ്വാമി ശുഭാംഗാനന്ദ
Friday 19 September 2025 12:15 AM IST
തിരുവനന്തപുരം: ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്ശിവഗിരിയിൽ നടന്നത് നരനായാട്ടെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ്ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ . ഇത് അംഗീകരിക്കാൻ കഴിയില്ല. നരനായാട്ടിന് താൻ സാക്ഷിയാണ് ശ്രീനാരായണീയരുടെ മനസിന് ഏറ്റ മുറിവ് വർഷങ്ങൾക്ക് ശേഷമുള്ള ഖേദപ്രകടനത്തിലൂടെ മാറില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.