ഐ.ഇ.ഡി.സി കോൺക്ളേവ്
Friday 19 September 2025 12:17 AM IST
കൊല്ലം: കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.ഇ.ഡി.സി കോൺക്ളേവ് 20ന് നടക്കും. രാവിലെ 9ന് തുടങ്ങി വൈകിട്ട് 4ന് സമാപിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ അസി.മാനേജർ എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. ജോയി സെബാസ്റ്റ്യൻ, എൽ.എസ്.ശ്രീക്കുട്ടൻ, എസ്.അനന്തു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഡോ.എം.എസ്.സെന്തിൽ ശരവണൻ മോഡറേറ്ററാകും. അതുൽ മോഹൻ, അശ്വിൻ.പി.കുമാർ, നവദീപ് സതീഷ്, മുഹമ്മദ് റൈഹാൽ, ജോയൽ എറ്റെസ് അരുൺ, നന്ദു.എസ്.നായർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഫാ.ബഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ എ.ആർ.അനിൽ, പ്രൊഫ.നെവിൻ നെൽസൺ, പ്രൊഫ.എസ്.റോയ്, ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.